നേരിയ തണുപ്പിൽ പതുപതുത്ത മെത്തയിൽ തലമൂടി ഉറങ്ങുന്നത് ഒരു സുഖംതന്നെ. എന്തേ നിദ്രാ ദേവീ നീ എന്നെ കനിയുന്നില്ലേ എന്ന ഒരു സന്ദേഹത്തോടെ തന്നെയാണ് തലവഴിയുള്ള പുതപ്പ് വലിച്ചിട്ട് കണ്ണ് തുറന്ന് നോക്കിയത്. ജനാല വഴി നേരിയ വെളിച്ചം, നിലാവായിരിക്കും എന്ന് സമാധാനിച്ച് വാച്ചിലേക്ക് നോക്കിയപ്പോ അഞ്ചരമണി കഴിഞ്ഞിരിക്കുന്നു. ഓ, എന്ന ശരി രാവിലെയുള്ള പ്രകൃതി കാണട്ടെ എന്ന ഉറക്കപ്പിച്ചോടെ എഴുന്നേറ്റ് ദൈവത്തെ പ്രാർത്ഥിച്ച് മെല്ലെ മുറിക്ക് പുറത്തിറങ്ങി. അമ്മ പാത്രങ്ങളുമായി സംസാരിക്കുന്നത് കേട്ടുകൊണ്ട് പുമുഖത്തേക്ക് നടന്നു. “ഇവൾക്കിതെന്തേ പറ്റി. …….ഉറക്കമില്ലേ. …സുഖമായി ഉറങ്ങിക്കൂടെ ”എന്ന ഒരു അവഗണന നോട്ടവുമായി മിട്ടു പൂച്ച തെക്കേ മൂലയിൽ നിന്ന് ഒരു മ്യാവു മോർണിംഗ് പറഞ്ഞ് വീണ്ടും ചുരുണ്ടു കൂടി. എന്റെ ശ്രദ്ധ പ്രകൃതി ആയതു കൊണ്ട് ഇന്നേക്ക് അവളെ വെറുതെ വിട്ടു കൊണ്ട് ഉമ്മറത്തേക്ക് ഇറങ്ങി. നേരം വെളുക്കുന്നതേയുള്ളു. മഞ്ഞു മൂടി കിടക്കുന്ന സുന്ദരിയെ ആദ്യമായ് കാണുന്ന സന്തോഷത്തോടെ നന്നായി കണ്ടു. സസ്യങ്ങളും, വൃക്ഷങ്ങളുമെല്ലാം ഉണർന്നെഴുന്നേറ്റ് ഈറൻ മുടി കോതിവെച്ചതുപോലെ, പുഷ്പങ്ങൾ ഇക്കിളിപൂണ്ട പോലെ വിരിയാൻ വെമ്പി നില്ക്കുന്നു. മെല്ലെ മുറ്റത്തേക്ക് ചാഞ്ഞു നിൽക്കുന്ന മാവിൻ തുമ്പിൽ ഒന്ന് പിടിച്ചതേയുള്ളു, മുടി പിടിച്ചു കുലുക്കിയപോലെ നിറയെ വെള്ളമുറ്റി ഞാനങ്ങോട്ടു നനഞ്ഞു. സത്യത്തിൽ ദേഷ്യമാണ് തോന്നേണ്ടതെങ്കിലും അന്നേരം മനസ്സിന് കുളിർ കോരുകയാണ് ചെയ്തത്. നോക്കി നിൽക്കേ വെളിച്ചം എല്ലാവരെയും തട്ടിയുണർത്തി കടന്നുവരുന്നത് കാണാമായിരുന്നു. ഇടവഴിയിലൂടെ കാൽ പെരുമാറ്റം കേട്ടപ്പോ ഒന്ന് എത്തി നോക്കി, അച്ഛന്റെ നടത്തം കഴിഞ്ഞ് കൂട്ടുകാരുമായി എല്ലാവരുടെയും വാർത്തകളൊക്കെ പങ്കു വെച്ച് വരുന്ന വരവാണെന്ന് മനസ്സിലായി. ആഹാ! ഇന്ന് നേരത്തെയാണല്ലോ, എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് എന്നെയും കൂട്ടി പൂമുഖത്തേക്ക് കയറി.
Blog
Related Topic
February 22, 2023
Dr. Smitha Rahman M/o Mohammed Imran
3-D (2022-23)
February 22, 2023
Naja Fathima KP
6-A (2022-23)
November 25, 2022
Mrs. Ambika
Malayalam Department
No more Story
More Blogs
February 22, 2023
Saleena Thelath, M/o Mashael Venkitta
5-B (2022-23)
December 1, 2022
Nishath T
Section Head LP/UP
No posts found