ഇതൊരു കഥയല്ല കവിതയല്ല ലേഖനമല്ല.പിന്നെ എന്താണ് ?ഒരു ഓർമ്മക്കുറിപ്പെന്ന് വേണമെങ്കിൽ പറയാം.ഇക്കഴിഞ്ഞ ഓണാവധിക്ക് നടന്ന എൻറെ ജീവിതത്തിൽ സന്തോഷം പകർന്ന ചില നിമിഷങ്ങൾ. ഒപ്പം യുവതലമുറയ്ക്കുള്ള ഒരു സ്നേഹ സന്ദേശവും .ഒരു പേപ്പറിലൂടെ എൻ കൈ സഹായത്താൽ ഒരു പേന സഞ്ചരിക്കുന്നതിന്റെ ഫലമായി ഈ എഴുത്തിനെ ഞാൻ സമർപ്പിക്കുന്നു. വാക്കുകൾ കൊണ്ട് വിസ്തരിക്കാൻ ആവാത്ത പ്രകൃതിയിലെ വിസ്മയ കാഴ്ചകളെ വാക്കുകൾ കൊണ്ട് തന്നെ വർണ്ണിക്കാൻ ആ പേന നിർബന്ധം പിടിക്കുന്നു.
ആ ദിവസം സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ദിവസമായിരുന്നു. അതെ ഒരു ഓണദിവസം .മലയാള തറവാടിന്റെ വായുവിൽ പോലും അലിഞ്ഞുചേർന്ന പാവനമായ ആഘോഷം. മതഭേദമെന്യേ എല്ലാവരും ഒരുപോലെ, ആനന്ദത്തോടെ, ആഘോഷിക്കുന്ന ദിവസം .ഞാൻ നേരത്തെ തന്നെ ഉണർന്നിരുന്നു. ഓണമല്ലേ എല്ലാവർക്കും ഒരു മെസ്സേജ് അയക്കാം എന്ന് കരുതി ഫോൺ എടുത്തപ്പോൾ ആണെങ്കിലോ ചാർജ് ഇല്ല കഷ്ടം തന്നെ. ഞാൻ പിറുപിറുത്തു. ദൈനംദിന കാര്യങ്ങൾ കഴിഞ്ഞ് ഞാൻ പുറത്തുവന്നിരുന്നു. വെറുതെ പുറത്തേക്കു നോക്കി പൂക്കൾ . ശേഖരിക്കണമല്ലോ എന്ന് വേവലാതിയോടെ .
ഞാൻ കണ്ട കാഴ്ചകൾ വിസ്മയിപ്പിക്കുന്നവയായിരുന്നു ഒരു മായാലോകത്തേക്ക് എത്തിപ്പെട്ടതുപോലെ തോന്നി. ഞാൻ സ്തംഭിച്ചു നിന്നു . ഇത്രയും നാൾ ഇതൊന്നും ശ്രദ്ധിക്കാതിരുന്നതിൽ കുറ്റബോധം തോന്നി. ഓണം ആയതിനാൽ ആവാം പ്രകൃതി നന്നായി ഒരുങ്ങിയിരുന്നു. അടുക്കളയിൽ ഓണസദ്യക്കുള്ള ഒരുക്കങ്ങൾ നടക്കുന്നു. പക്ഷേ ഞാൻ അതൊന്നും ശ്രദ്ധിച്ചില്ല.പൂ ശേഖരിക്കാൻ പുറത്തേക്കിറങ്ങി. തിളങ്ങുന്ന സൂര്യൻ മെല്ലെ എത്തിനോക്കിപുഞ്ചിരിക്കുന്നതായി തോന്നി. പലനിറത്തിലും ആകൃതിയിലുമുള്ള പൂക്കളെയും ചെടികളെയും ഞാൻ കണ്ടു .വെള്ള ,ചുമപ്പ്, മഞ്ഞ , റോസ് അങ്ങനെ പലനിറങ്ങൾ ഞാൻ പൂക്കൾ ശേഖരിച്ചു. അപ്പോഴേക്കും സൂര്യൻ എണീറ്റ് നിന്ന് അതിൻറെ സ്വർണപ്രകാശം പരത്താൻ തുടങ്ങി. മുമ്പ് കുഴിച്ചിട്ട ചെടികളെയും അതിലെ കായ്കനികളെയും സൂര്യ സ്വർണകിരണങ്ങൾ എനിക്ക് ചൂണ്ടിക്കാട്ടി. വളരെയധികം സന്തോഷം തോന്നി .
എനിക്കറിയാവുന്ന വിധത്തിൽ ഞാൻ പൂക്കളം ഇട്ടു. അടുത്തുള്ള വീടുകളിലെ പൂക്കളത്തിലേക്ക് ഒന്ന് എത്തിനോക്കി. മരച്ചില്ലകളിൽ കിളികൾ കൂട്ടത്തോടെ പറന്നുവരുന്നു .പിന്നെ കിളികളുടെ കളകള ശബ്ദവും മനോഹര ഗാനങ്ങളും .പിന്നെ അവ കൂട്ടത്തോടെ പറന്നുയർന്നു. വീണ്ടും ഗാനങ്ങൾ .അതിന് താളം നൽകി ഒരു ഇളങ്കാറ്റ് എവിടെനിന്നോ പറന്നുവന്നു .ഇളങ്കാറ്റിന് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് ഒരു കൂട്ടം ഇലകൾ താഴേക്ക് ചാടിവീണു. അപ്പോഴേക്കും വിരുന്നു സൽക്കാരത്തിന് എന്നപോലെ വണ്ടുകളും തുമ്പികളും ചിത്രശലഭങ്ങളും ഓണസദ്യക്കായി പൂവിതളുകളിൽ ഇരുന്നു .പിന്നെ അവർ നാളെ വരാം എന്ന നിലയിൽ അവിടെ നിന്നും മടങ്ങി. ആ കാറ്റിന്റെ താളത്തിനൊത്ത് പൂക്കൾ തലയാട്ടി അവരോട് വിട പറഞ്ഞു.പ്രകൃതി എന്നു പറയുമ്പോൾ അത്ഭുതം എന്നാണ് എൻറെ മനസ്സിലേക്ക് ഓടിവരുന്നത് .കാരണം മറ്റൊന്നുമല്ല ,പ്രകൃതി നമുക്ക് അനവധി നിരവധി കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്.
ഇങ്ങനെയിങ്ങനെ എത്ര ആനന്ദിപ്പിക്കുന്ന കാഴ്ചകൾ ! പക്ഷേ നമുക്കാർക്കും അത് കാണാനോ കേൾക്കാനോ സമയമില്ല നാമെല്ലാം എപ്പോഴും തിരക്കിലാണ് എല്ലാം ഒരു വിരൽത്തുമ്പിൽ ഒതുങ്ങുന്ന ജീവിതം . കുറച്ചുനേരം പ്രകൃതിയിലേക്ക് എത്തിനോക്കൂ നിങ്ങൾക്കും കാണാം പല വിസ്മയിപ്പിക്കുന്ന കാഴ്ചകൾ …….
Blog
Related Topic
December 1, 2022
Nishath T
Section Head LP/UP
No more Experiences
More Blogs
February 22, 2023
Saleena Thelath, M/o Mashael Venkitta
5-B (2022-23)
December 1, 2022
Nishath T
Section Head LP/UP
No posts found