ഉദരത്തിലുദിച്ചന്നുമുതൽ
ഉറങ്ങാത്ത രാവുകളെ തലോടിയവൾ.
ഉണ്ണാതെ ഉറങ്ങാതെ കാത്തുനിന്നവൾ ഉമ്മവെച്ചാനന്ദം കണ്ടെത്തുമ്പോൾ ഉല്ലാസത്തിലാറാടിയവൾ
ഉരുകുന്ന വേനലിൽ വാടിടുമ്പോൾ
ഉണർവേകി തണലേകി പോറ്റിടുന്നു.
ഉദിക്കേണം എന്നുള്ളിൽ എന്നും ദീപമായ്
അണയാതെ അകലാതെ എന്നുമെന്നൊപ്പമായി