ജൈവകൃഷിയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ദൈനംദിന പഠനത്തിൻ്റെ ഭാഗമാക്കി ഐ എസ് എസ് സീനിയർ സെക്കണ്ടറി സ്കൂൾ
പെരിന്തൽമണ്ണ : മലപ്പുറം ജില്ലയിലെ പ്രഥമ സിബിഎസ്ഇ സ്കൂളുകളിലൊന്നായ ഐ എസ് എസ് സ്കൂൾ ഇനി ലോകോത്തര നിലവാരത്തിലേക്ക്. 1982-83 കാലഘട്ടത്തിൽ പെരിന്തൽമണ്ണയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ സ്ഥാപിതമായ ഐ എസ് എസ് സ്കൂൾ ഇസ്ലാമിക് സർവ്വീസ് സൊസൈറ്റിയുടെ പ്രഥമ സംരഭമാണ്. നിലവിൽ 15 ഏക്കർ വിസ്തൃതിയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത് ബി എഡ് കോളേജും ആർട്സ് & സയൻസ് കോളേജും, കൂടാതെ സിവിൽസർവ്വീസ് കോച്ചിംഗ് സെൻ്റർ ഉൾപ്പെടെ പെരിന്തൽമണ്ണയിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സമുച്ചയമായി കാമ്പസ് മാറിക്കഴിഞ്ഞിരിക്കുന്നു.
കഴിഞ്ഞ 43 വർഷത്തെ മികച്ച അക്കാദമിക് നിലവാരത്തിലൂടെ വിദ്യാർത്ഥികളെ അവസരങ്ങളുടെ വലിയ ലോകത്തേക്ക് ദേശീയ പാഠ്യ പദ്ധതിയിലൂടെ സ്കൂൾ കൈ പിടിച്ചുയർത്തിയിരിക്കുകയാണ്. എണ്ണമറ്റ ഡോക്ടർമാർ, എഞ്ചിനിയർമാർ, വിദേശ യൂണിവേഴ്സിറ്റിയിലടക്കം രാജ്യത്തെ ഉന്നത കലാലയങ്ങളിലും സേവനമനുഷ്ഠിക്കുന്ന പ്രൊഫസർമാർ, അധ്യാപകർ , വ്യവസായ സംരഭകർ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ ഈ കലാലയത്തിൻ്റെ സംഭാവനയാണ്. സി ബി എസ് ഇ പരീക്ഷകളിൽ ഉന്നത വിജയം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, പുതിയ കാലത്തെ സ്കിൽ ഡവലപ്പ്മെൻ്റ് പരിപാടികൾ, മികച്ച കായികപരിശീലനം എന്നിവ ഈ സ്ഥാപനത്തിൻ്റെ പ്രത്യേകതകളാണ്.
പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ജൈവകൃഷിയും ആർട്ടിഫിഷ്യൽ ഇൻറലിജൻസും പഠനത്തിൻ്റെ ഭാഗമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ശീതീകരിച്ച പ്രി-സ്കൂൾ ക്ലാസുകൾ, ഹൈജീനിക് ഭക്ഷണശാല എന്നിവ സ്കൂളിൽ ഒരുങ്ങിക്കഴിഞ്ഞു. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്ക് പ്രി – സ്കൂളിൽ അഡ്മിഷൻ നൽകിക്കൊണ്ടിരിക്കുന്നു. സമ്പൂർണ്ണ ലഹരി വിമുക്ത-പ്ലാസറ്റിക് വിമുക്ത വിദ്യാലയം ഏറ്റവും സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുന്നു. 43 വർഷം പിന്നിടുന്ന ഈയവസരത്തിൽ 43 വിവിധ മേഖലകളിൽ ഊന്നൽ കൊടുത്ത് വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസനത്തിന് പദ്ധതികളാവിഷ്കരിച്ചിരിക്കുകയാണ്. സ്പോർട്സ് അക്കാദമി,
കെൽട്രോൺ കേരളയുമായി സഹകരിച്ച് തൊഴിലധിഷ്ഠിത സ്കിൽ പഠനം, സിവിൽസർവ്വീസ് ഫൗണ്ടേഷൻ കോഴ്സ്, ഭാഷോത്സവം – ലിറ്റററി ഫെസ്റ്റിവൽ, ചെസ്സ്, അബാക്കസ് പരിശീലനം, സ്കേറ്റിംഗ്, ആയോധന കലകൾ, കലാധിഷ്ഠിത പഠനോത്സവം, സ്കൂൾ ഒളിമ്പ്യാഡ്, പാരൻ്റ് കണക്ട് വിവിധ പരിശീലന പരിപാടികൾ, പബ്ലിക് സ്പീക്കിംഗ് പരിശീലനം, ഭാരത് സ്കൗട്ട് & ഗൈഡ്സ്, ലേണിംഗ് വിത്ത് സ്കോളർ, സംരഭകത്വപരിശീലനം, കിഡ്സ് മീഡിയ സ്കൂൾ, സ്റ്റുഡൻ്റ്സ് ബാങ്കിംഗ്, കരിയർ കാർണിവൽ, വിവിധ മത്സര പരീക്ഷകൾക്കുള്ള ഫൗണ്ടേഷൻ കോഴ്സുകൾ, സ്റ്റുഡൻ്റ്സ് റിസർച്ച് ഫെലോഷിപ്പ്, ആരോഗ്യകരമായ ഭക്ഷണം ലഭ്യമാക്കുന്നതിന് ഡയറ്റീഷ്യൻ്റെ സേവനത്തോടെയുള്ള ഭക്ഷണശാല എന്നിവ ഏതാനും ചില പ്രധാന പരിപാടികളാണ്. കൂടാതെ സാധാരണക്കാർക്കും പ്രാപ്യമാവുന്ന സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സൗജന്യവും സ്കോളർഷിപ്പോട് കൂടിയ വിദ്യാഭ്യാസവും ഇസ്ലാമിക് സർവ്വീസ് സൊസൈറ്റി ലഭ്യമാക്കുന്നു.
വാർത്താ സമ്മേളനത്തിൽ ഐ എസ് എസ് പ്രസിഡൻ്റ് ഡോ. പി ഉണ്ണീൻ, ജനറൽ സെക്രട്ടറി എവി റഫീഖ്, ട്രഷറർ സി എം മുസ്തഫ, ടി സൈതാലിക്കുട്ടി മാസ്റ്റർ, കെ എം ടി മുഹമ്മദലി, മാനേജർ ഹൈദരാലി പ്രിൻസിപ്പൽ നൗഫൽ പുത്തൻ പീടിയക്കൽ എന്നിവർ സംബന്ധിച്ചു.
****************************************
Press conference called as part of the implementation of the comprehensive education system in the 2025-26 academic year of ISS English Medium Senior Secondary School, under the ISLAMIC SERVICE SOCIETY(ISS) Perinthalmanna, on 15-05-2025 Thursday.
ISS President Dr. P Unneen Haji, Gen. Secretary Mr. A.V. Rafeeq, Treasurer Mr. CM Musthafa, Joint Secretary Mr. Saidalikutty Master, ISS SMC Chairman KMT Muhammed Ali, ISS SMC Manager Mr. K T Hyderali, ISS Committee member Mr. Ummer Haji, School Principal Mr. Noufal Puthenpeediakkal were participated.